പാർലമെൻറിൻെറ ശൈത്യകാല സമ്മേളനത്തിന് തുടക്കമായി
text_fieldsന്യൂഡൽഹി: പാർലമെൻറിൻെറ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഡിസംബർ 13 വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്ത ിൽ ദേശീയ പൗരത്വ ബിൽ ഉൾപ്പെട 27 ബില്ലുകൾ അവതരിപ്പിക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോ ടെയാണ് ആദ്യ പാർലമെൻറ് സമ്മേളനത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അഭിമുഖീകരിച്ചതെങ്കിൽ ഇത്തവണ മഹാരാഷ്ട്രയിലെ ജനവിധിയും ഹരിയാന തെരഞ്ഞെടുപ്പ് ഫലവും മൂലം നിറം മങ്ങിയ അവസ്ഥയിലാണ് കേന്ദ്രസർക്കാർ ശൈത്യകാല സമ്മേളനം ചേരുന്നത്.
2014 ഡിസംബർ 31ന് മുമ്പ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിംകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്നതിനുള്ള പൗരത്വ ഭേദഗതി ബിൽ, ഡൽഹിയിലെ അനധികൃത കോളനികൾ നിയമപരമാക്കുന്നതിനുള്ള ബിൽ തുടങ്ങിയവ പാസാക്കിയെടുക്കുകയാണ് കേന്ദ്ര സർക്കാറിൻെറ ലക്ഷ്യം.
ജമ്മുകശ്മീരിലെ മുതിർന്ന നേതാക്കളായ ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുല്ല എന്നിവർ ഇപ്പോഴും തടവിൽ തുടരുകയാണ്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അതിനാൽ തന്നെ ശൈത്യകാല സമ്മേളനത്തിൻെറ ആദ്യ ദിനം സഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.