ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി ഒരു ലക്ഷം വാക്സിൻ വിതരണം ചെയ്യുമെന്ന് വിപ്രോ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഒരു ലക്ഷം ഡോസ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യാൻ പദ്ധതിയിട്ട് അന്താരാഷ്ട്ര ഐ.ടി കമ്പനിയായ വിപ്രോ.
ഇതിനായി ഇന്ത്യയിലെ മുൻനിര ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമായി കരാർ ഉണ്ടാക്കിയതായും അവർ അറിയിച്ചു. ജൂൺ ആദ്യം മുതൽ വാക്സിൻ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ജീവനക്കാർക്കും തുടർന്ന് അവരുടെ ഭാര്യമാർക്കും മക്കൾക്കും വാക്സിൻ നൽകും.
കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിങ്ങനെ മൂന്ന് വാക്സിനുകളാണ് ജീവനക്കാർക്ക് വിതരണം ചെയ്യുന്നത്.
1.9 ലക്ഷം തൊഴിലാളികളാണ് വിപ്രോയ്ക്ക് കീഴിൽ ലോകമെമ്പാടും േജാലി ചെയ്യുന്നത്. അവരിൽ ഭൂരിപക്ഷം പേരും ഇന്ത്യയിലാണ്. രാജ്യത്താകമാനം മുൻനിര ആശുപത്രികളുമായി കരാർ ഉണ്ടാക്കിയ 140 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വിപ്രോ അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.