ഡി.ആർ.ഡി.ഒക്ക് രാഹുലിൻെറ പ്രശംസ; മോദിക്ക് ലോക നാടകദിനാശംസ
text_fieldsന്യൂഡൽഹി: ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായുള്ള പ ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാെല പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്(ഡി.ആർ.ഡി.ഒ)ക്ക് ആശംസകളുമായി രാഹുൽ ഗാന്ധി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക ‘നാടക ദിനം’ ആശംസിച്ച് പരിഹസിക്കാനും രാഹുൽ മറന്ന ില്ല.
‘‘ഗംഭീരമായിരിക്കുന്നു ഡി.ആർ.ഡി.ഒ, നിങ്ങളുടെ പ്രവർത്തനത്തിൽ ഞാൻ അതിയായി അഭിമാനിക്കുന്നു. പ്രധാനമന്ത്രിക്ക് സന്തോഷം നിറഞ്ഞ ലോക നാടകദിനം ആശംസിക്കാനും ഞാൻ ആഗ്രഹിക്കുന്നു’’-രാഹുൽ ട്വീറ്റ് ചെയ്തു.
Well done DRDO, extremely proud of your work.
— Rahul Gandhi (@RahulGandhi) March 27, 2019
I would also like to wish the PM a very happy World Theatre Day.
ടെലിവിഷനിൽ നേരിട്ടെത്തി സുപ്രധാന വിവരം അറിയിക്കാൻ പോകുന്നുവെന്ന സന്ദേശവുമായി ജനങ്ങളെ മുൾമുനയിൽ നിർത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. നോട്ട് നിരോധനം അറിയിക്കാനാണ് ഇതിനു മുമ്പ് നരേന്ദ്രമോദി ജനങ്ങളെ ടെലിവിഷനിലൂടെ തത്സമയം അഭിസംബോധന ചെയ്തത്.
ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു മണിക്കൂറോളം സമയം തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് രാജ്യത്തിൻെറ ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രിക്കായെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഡി.ആർ.ഡി.ഒയേയും ഐ.എസ്.ആർ.ഒയേയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപനം നടത്തിയതിനെതിരെ ട്വീറ്റുമായി ബഹുജൻ സമാജ്വാദി പാർട്ടിയും രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.