മനുഷ്യകവചം: കശ്മീരിലെ ‘വൃത്തികെട്ട യുദ്ധം’ നേരിടാനുള്ള ‘നൂനത മാർഗ’മെന്ന് സേനാ മേധാവി
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യത്തിനെതിരായ അക്രമം ചെറുക്കാൻ യുവാവിനെ സൈനികവാഹനത്തിനു മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചം തീർത്ത സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കശ്മീരിൽ ഇന്ത്യൻ സേനക്ക് ‘വൃത്തികെട്ട യുദ്ധമാണ്’ നേരിടേണ്ടി വരുന്നതെന്നും അതു ചെറുക്കാൻ നൂതന മാർഗങ്ങൾ സൈന്യത്തിന് കണ്ടെത്തേണ്ടി വരികയാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.
കശ്മീരിൽ നിഴൽയുദ്ധമാണ് നടക്കുന്നത്. ഒട്ടും മാന്യതയില്ലാത്ത രീതിയിലുള്ള കലാപം. അതിനെ നേരിടേണ്ടിവരുേമ്പാൾ നൂതനമായ മാർഗങ്ങൾ പരീക്ഷിക്കേണ്ടി വരുമെന്നും റാവത്ത് പറഞ്ഞു. ആക്രമണമുണ്ടാകുേമ്പാൾ സൈന്യത്തിന് സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ജനം കല്ലെറിഞ്ഞോടിക്കുേമ്പാൾ സ്വയസംരക്ഷണാർത്ഥം മേജർ ഗൊഗോയ് വെടിവെക്കാൻ ഉത്തരവിട്ടിരുന്നേൽ എന്തായിരിക്കും സ്ഥിതി. അതിനു പകരം മറ്റൊരു രീതിയിൽ അക്രമത്തെ ചെറുക്കുകയാണ് അദ്ദേഹം ചെയ്തത്.
ജനം കല്ലും പെട്രോൾ ബോംബും വലിച്ചെറിയുകയാണ് എന്തുചെയ്യണമെന്ന് സൈന്യം ചോദിക്കുേമ്പാൾ അവരോട് ‘കാത്തിരിക്കൂ, മരിക്കൂ’ എന്നെനിക്കു പറയാനാവില്ല. ഇന്ത്യയുടെ ത്രിവണ പതാകവെച്ച ശവപ്പെട്ടികൊണ്ടു വരാം, അതിൽ നിങ്ങളുടെ മൃതശരീരം ബഹുമതികളോടെ വീട്ടിലെത്തിക്കാമെന്നാണോ പറയേണ്ടത്. ഇന്ത്യയുടെ സുരക്ഷക്കു വേണ്ടി കശ്മീരിൽ കഴിയുന്ന നമ്മുടെ സേനയോട് പാലിക്കേണ്ട ധാർമ്മികതയുണ്ട്– അദ്ദേഹം തുറന്നടിച്ചു.
ജമ്മു കശ്മീരിലെ സുരക്ഷ സങ്കീർണമായ പ്രശ്നമാണ്. പ്രതിഷേധക്കാർ കല്ലെറിയുന്നതിനു പകരം ആയുധമെടുത്ത് ആക്രമിച്ചിരുന്നെങ്കിൽ സേനാമേധാവിയെന്ന നിലയിൽ സന്തോഷമായെനെയെന്നും ബിപിൻ റാവത്ത് പറഞ്ഞു. സൗഹൃദത്തോടെയാണ് സേന ജനങ്ങളോടു പെരുമാറുന്നത്. സൈന്യം ക്രമസമാധാനപാലനം നടത്തുമ്പോൾ ജനം ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐ നടത്തിയ അഭിമുഖത്തിലാണ് ബിപിൻ റാവത്ത് മനുഷ്യകവചത്തെ ന്യായീകരിച്ച് സംസാരിച്ചത്.
ഏപ്രിൽ ഒമ്പതിന് ബഡ്ഗാമിലാണ് ഫാറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെ സേനാവാഹനത്തിനു മുന്നിൽ കെട്ടിയിട്ടത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ജീവൻ രക്ഷിക്കാനാണു യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ടത് എന്നായിരുന്നു നടപടിക്കു നേതൃത്വം നൽകിയ മേജർ ലീതുൾ ഗോഗോയി വിശദീകരിച്ചത്. പിന്നീട് മേജർ ലീതുൾ ഗോഗോയിയെ സേനാബഹുമതി നൽകി കരസേനാ മേധാവി ആദരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.