കൊറോണ വൈറസ് വകഭേദം; യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ
text_fieldsന്യൂഡൽഹി: വ്യാപനശേഷി കൂടിയ ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ കൊറോണ വൈറസ് വകഭേദങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദേശത്തുനിന്നുള്ള യാത്രികർക്കായി കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. യു.കെ, യൂറോപ്പ്, മിഡിലീസ്റ്റ് എന്നിവിടങ്ങളിൽ നിന്നൊഴികെയുള്ള യാത്രികർക്കാണ് പുതിയ നിർദേശങ്ങൾ.
യാത്രക്ക് 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ യാത്രാനുമതി നൽകൂ. എന്നാൽ, മരണാനന്തര ചടങ്ങുകൾക്കായി യാത്ര ചെയ്യുന്നവർക്ക് ഇളവുണ്ട്.
ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, യാത്രയ്ക്ക് മുന്‍പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കൂടാതെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍ ക്രിമിനൽ കുറ്റമായി പരിഗണിക്കാൻ ഇടയുണ്ട്.
യു.കെ, യൂറോപ്പ്, മിഡിലീസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ വിമാനത്താവളത്തിൽ എത്തിയാലുടൻ സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. ബ്രസീലിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും വരുന്നവർക്കും ഇത് ബാധകമാണ്.
കൊറോണ വൈറസിന്‍റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയത്. യു.കെ വകഭേദം 187 പേരിലും സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.