ഇന്ധനവില വർധന: നിരക്ക് 15 ശതമാനം ഉയർത്തി ഊബർ
text_fieldsമുംബൈ: ഇന്ധനവില കുതിച്ചുയർന്നതോടെ 15 ശതമാനം നിരക്ക് വർധിപ്പിച്ച് മുംബൈയിലെ ഊബർ ടാക്സി സർവിസ്. മുംബൈയിൽ യാത്രാ നിരക്കുകൾ 15 ശതമാനം വർധിപ്പിക്കുകയാണെന്ന് ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും സെൻട്രൽ ഓപ്പറേഷൻസ് മേധാവി നിതീഷ് ഭൂഷൺ പ്രസ്താവനയിൽ പറഞ്ഞു. ഇന്ധനവില വർധനവിൽ ദുരിതമനുഭവിക്കുന്ന ഡ്രൈവർമാരെ സഹായിക്കാനാണ് നിരക്ക് കൂട്ടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഡ്രൈവർമാരോട് അഭിപ്രായങ്ങൾ ആരായുകയും ഇന്ധന വിലയിലെ വർധന ആശങ്കയുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വരും ആഴ്‌ചകളിൽ ഇന്ധന വിലയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് ആവശ്യാനുസരണം തുടർനടപടി സ്വീകരിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാബുകളിൽ എ.സി ഓണാക്കാൻ ഡ്രൈവർമാർ അധിക നിരക്ക് ഈടാക്കിത്തുടങ്ങിയതായി സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എ.സി ഓഫ് ചെയ്യുന്നത് വഴി ലിറ്ററിന് 2-4 കിലോമീറ്റർ മൈലേജ് വർധിക്കുമെന്നായിരുന്നു ഡ്രൈവർമാരുടെ വാദം. യാത്രാനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ കൂടുതൽ ഡ്രൈവർമാർ ഇത്തരത്തിൽ ചെയ്യാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.