രാജ്യത്ത് 75,083 പുതിയ രോഗികൾ,1053 മരണം; കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. 24 മണിക്കൂറിനകം 75,083 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 55, 62,664 ആയി.
രാജ്യത്ത് 24 മണിക്കൂറിനിടെ 1053 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കോവിഡ് മരണസംഖ്യ 88,935 ആയി. ഇന്ത്യയിൽ കോവിഡ് മരണനിരക്ക് 1.60 ശതമാനമാണ്.
നിലവിൽ 9,75,861 പേരാണ് ചികിത്സയിലുള്ളത്. 44,97,868 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ യു.എസിനേക്കാൾ മുന്നിട്ട് നിൽക്കുന്നത് ഇന്ത്യയാണ്. 80.86 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ നിലവിൽ 2,91,630 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 32,671 ആയി ഉയർന്നു. രണ്ടാംസ്ഥാനത്തുള്ള കർണാടകയിൽ 98,062 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. മരണസംഖ്യ 8,023 ആണ്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആർ അറിയിച്ചു. സെപ്തംബർ 21 ന് 9,33,185 കോവിഡ് ടെസ്റ്റാണ് നടത്തിയത്. ഇതുവരെ 6.53 കോടി സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.