ഇസ്രായേൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മോദി പൗരൻമാരുടെ വിവരങ്ങൾ ചോർത്തുമെന്ന്
text_fieldsന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരുടെ സൗകര്യ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുവെന്ന് മോദി സർക്കാരിനെതിരെ കുറ്റാരോപണം. കോഗ്നൈറ്റ്, സെപ്റ്റീർ തുടങ്ങിയ ടെക് സ്ഥാപനങ്ങളുടെ ശക്തമായ നിരീക്ഷണ ഉപകരണങ്ങൾ വാങ്ങിയാണ് മോദി സർക്കാർ പൗരന്മാരുടെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
കടലിൽ സ്ഥാപിച്ചിരിക്കുന്ന കേബിൾ ലാൻഡിംഗ് സ്റ്റേഷൻ വഴി ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾക്ക് പൗരന്മാരുടെ വ്യക്തി വിവരങ്ങളും ആശയവിനിമയങ്ങളും ഉൾപ്പെടെ ലഭ്യമാകും.നിയമപരമായി നിരോധിച്ച ഈ സാങ്കേതിക ഉപകരണം മുകേഷ് അംബാനിക്കുൾപ്പടെ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ, സിങ്കപ്പൂർ സിംഗ്റ്റൽ തുടങ്ങിയ കമ്പനികൾക്ക് സെപ്റ്റീർ വിറ്റിരുന്നു.
ഇസ്രായേൽ കമ്പനിയായ കോഗ്‌നിറ്റും ഇത്തരം ഉപകരണങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കിയിരുന്നു. മധ്യപ്രവർത്തകർ, രാഷ്ട്രീയക്കാർ തുടങ്ങിയവരെ നിരീക്ഷിക്കാനാണ് കോഗ്‌നിറ്റി ഉപകരണങ്ങൾ ഉപയോഗിക്കുന്നതെന്നാണ് മെറ്റ 2021ൽ ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.