Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2024 12:17 AM IST Updated On
date_range 20 July 2024 12:17 AM ISTമുഹർറം ഘോഷയാത്രയിലെ ഫലസ്തീൻ പതാക: കേസുകൾ പിൻവലിക്കണമെന്ന് സി.പി.എം
text_fieldsbookmark_border
ന്യൂഡൽഹി: മുഹർറം ഘോഷയാത്രകളിൽ ഫലസ്തീൻ പതാക വീശി ഐക്യദാർഢ്യം പ്രകടിപ്പിച്ചവർക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ.
ജമ്മു-കശ്മീർ, ബിഹാർ, മധ്യപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ബി.ജെ.പി, വി.എച്ച്.പി നേതാക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ യു.എ.പി.എ ഉൾപ്പെടെ ചുമത്തിയാണ് കേസുകൾ.
കേന്ദ്രസർക്കാർ ഫലസ്തീൻ ഭരണകൂടത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യദാർഢ്യം നടത്തിയവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അവരുടെ യഥാർഥ മുഖം തുറന്നുകാട്ടുന്നുവെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story