Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഫീൽ ഖാനെതിരായ...

കഫീൽ ഖാനെതിരായ ദേശസുരക്ഷ നിയമം പിൻവലിക്കണമെന്ന്​ അലീഗഢിലെ ഡോക്​ടർമാർ

text_fields
bookmark_border
Dr-Kafeel-Khan
cancel

അ​ലീ​ഗ​ഢ്​: ഡോ. ​ക​ഫീ​ൽ ഖാ​നെ​തി​രെ ചു​മ​ത്തി​യ ദേ​ശ​സു​ര​ക്ഷ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ അ​ലീ​ഗ​ഢ് ​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​ രു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​ർ 12ന്​ ​അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ്ര​സം​ഗി​ച്ച​തി​നാ​ണ്​ ക​ഫീ​ൽ ഖാ​െ​ന ജ​നു​വ​രി 29ന്​ ​മും​ബൈ​യി​ൽ യു.​പി പൊ​ലീ​സി​​െൻറ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്. ഈ ​കേ​സി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ക​ഫീ​ൽ ഖാ​നെ​തി​രെ ദേ​ശ​സു​ര​ക്ഷ നി​യ​മം ചു​മ​ത്തി​യ​ത്.

ക​ഫീ​ൽ ഖാ​നെ​തി​രാ​യ നീ​ക്കം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും വി​യോ​ജി​പ്പു​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തു​മാ​ണെ​ന്ന്​ റെ​സി​ഡ​ൻ​റ്​ ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ആ​ർ.​ഡി.​എ) പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഹം​സ മാ​ലി​ക്​ പ​റ​ഞ്ഞു. ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രാ​യ അ​ന്യാ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സം​ഘ​ട​ന ആ​ശു​പ​ത്രി കാ​മ്പ​സി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ച്ചു.

ക​ഫീ​ൽ ഖാ​നെ​തി​രെ ദേ​ശ​സു​ര​ക്ഷ നി​യ​മം ചു​മ​ത്തി​യ​തി​നെ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി അ​പ​ല​പി​ച്ചു. ഇ​ത്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്​ വി​രു​ദ്ധ​മാ​ണെ​ന്ന്​ സം​ഘ​ട​ന​യു​ടെ വ​ക്താ​വും വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ​ ഫൈ​സു​ൽ ഹ​സ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsDr Kafeel KhanNSA ChargesJawaharlal Nehru Hospital
News Summary - Withdraw NSA Charges against Dr Kafeel Khan: Resident Doctors at AMU's Jawaharlal Nehru Hosp
Next Story