മുട്ടുമടക്കിയത് ഗത്യന്തരമില്ലാതെ, നിയമം പിൻവലിച്ചത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യില്ല- വേണുഗോപാൽ
text_fieldsന്യൂഡല്‍ഹി: ജനകീയ കര്‍ഷക പ്രതിരോധത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സമരത്തിന് മുന്നില്‍ മുട്ടുമടക്കി ഇപ്പോഴെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇത് ജനങ്ങളുടേയും കര്‍ഷകരുടേയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുടേയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ വിളിച്ച് ഒരിക്കല്‍ പോലും സംസാരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാന്‍ സാധിക്കാത്തവരല്ല ഇന്ത്യക്കാർ.
രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവര്‍ക്കും അറിയുന്നതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത് ബിജെപിയ്ക്ക് അനുകൂലമായി പ്രതിഫലിക്കാനിടയില്ലെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.
സമരത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിയമം മൂലം ഒരു വര്‍ഷത്തിലധികമായി കൃഷിക്കാര്‍ തെരുവിലാണ്. അവരുടെ കഷ്ടപ്പാടുകളും വേദനകളും നമ്മള്‍ കണ്ടതാണ്. നിരവധി കര്‍ഷകര്‍ സമരത്തിനിടെ മരിച്ചു വീണു. പാര്‍ലമെന്റിന്റെ ഒരു സമ്മേളനം മുഴുവന്‍ അലങ്കോലപ്പെട്ടത് ഈ സമരത്തിന്റെ ഭാഗമായാണ്. അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്താണ് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്- കെ, സി. വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.