Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ അകലം...

യു.പിയിൽ അകലം പാലിക്കാതെ പഴം വിതരണം; തിക്കിത്തിരക്കി തൊഴിലാളികൾ

text_fields
bookmark_border
യു.പിയിൽ അകലം പാലിക്കാതെ പഴം വിതരണം; തിക്കിത്തിരക്കി തൊഴിലാളികൾ
cancel
camera_alt?????????? ?????? ???????? ???????????????? ????????? ???????? ????????????? ?????????? (??????: ??.??.?)

ലഖ്​നോ: നാട്ടിലേക്ക്​ മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക്​ ഒരുക്കിയ വിശ്രമകേന്ദ്രത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പഴം വിതരണം നടത്തിയത്​ വിവാദമായി. പഴത്തിന്​ വേണ്ടി തൊഴിലാളികൾ തിക്കിത്തിരക്കുന്ന ദൃശ്യമാണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്​. 

ഉത്തർപ്രദേശിലെ പ്രയാഗ്​ രാജ് ജില്ലയിലാണ്​ സംഭവം. ശാരീരിക അകലം പാലിക്കാതെ തിങ്ങിക്കൂടിയ തൊഴിലാളികൾക്ക്​ ഉദ്യോഗസ്ഥർ പഴം വിതരണം ചെയ്യുകയായിരുന്നു. മധ്യപ്രദേശ്​ സ്വദേശികൾ യാത്രാമധ്യേ വിശ്രമിച്ച സി.എ.വി കോളജിലാണ്​ സംഭവമെന്ന്​ ജില്ലാ ഭരണകൂടം സ്​ഥിരീകരിച്ചു. പ്രശ്​നമാണെന്ന്​ കണ്ടപ്പോൾ വിതരണം നിർത്തിയതായും പിന്നീട് ബസുകളിൽ  അവരവരു​െട സീറ്റിൽ കൊണ്ടുപോയി ​കൊടുത്തതായും അധികൃതർ പറഞ്ഞു.

മധ്യപ്രദേശും യു.പിയും തൊഴിലാളികളെ പരസ്​പരം കൈമാറുന്ന സ്​ഥലമാണ്​ യു.പിയിലെ പ്രയാഗ്​രാജ്​. വ്യാഴാഴ്ച ആയിരം ബസുകളിലായി മൂവായിരത്തോളം അന്തർസംസ്​ഥാന തൊഴിലാളികൾ ഇതുവഴി വീടുകളിലേക്ക് മടങ്ങിയതായി അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workersPrayagrajcovid 19lockdownUttar Pradesh
News Summary - Without physical distancing, migrants scramble for bananas
Next Story