ഭർത്താവ് ബലാത്സംഗം ചെയ്തു, ജാതി പറഞ്ഞ് അധിക്ഷേപിച്ചു; പരാതിയുമായി ദലിത് യുവതി
text_fieldsഅഹമ്മദാബാദ്: ഭർത്താവ് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 20 കാരിയായ ദലിത് യുവതി. ഭർത്താവും ഭർതൃവീട്ടുകാരും ജാതി പറഞ്ഞ് അധിക്ഷേച്ചുവെന്നും നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
ബിരുദ വിദ്യാർഥിയായ ദലിത് യുവതി കഴിഞ്ഞ വർഷമാണ് മേൽജാതിക്കാരനെ വിവാഹം കഴിച്ചത്. ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ അനുമതിയില്ലാതെയായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ഭർത്താവ് ജാതി പറഞ്ഞ് തന്നെ അധിക്ഷേപിക്കുക പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും വഴക്കിടുക പതിവാണ്. വീടിന് ചീത്തപേരുണ്ടാക്കിയെന്ന് ഭർത്താവിന്‍റെ മാതാപിതാക്കളും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. എല്ലാം സഹിച്ച് ഭർത്താവിനൊപ്പം ജീവിച്ചുവെങ്കിലും ശാരീരിക ബന്ധത്തിന് യുവതി വഴങ്ങിയിരുന്നില്ല. ഇതിൽ പ്രകോപിതനായ ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വീട്ടിൽ പോയി നിൽക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്നതോടെ മർദ്ദിക്കുകയായിരുന്നു. അയൽക്കാർ ഇടപെട്ട് തന്നെ ഡോക്ടറുടെ പക്കൽ എത്തിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.