ടെലിവിഷൻ അവതാരകൻ 22കാരിെയ ബലാത്സംഗം ചെയ്തതായി പരാതി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ചാണക്യപുരിയിൽ 22കാരിയെ െടലിവിഷൻ അവതാരകൻ ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞയാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം.
28കാരനായ പ്രതി ഫൈവ് സ്റ്റാർ ഹോട്ടലിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഡൽഹിയിലെ ഖാൻ മാർക്കറ്റ് സ്വദേശിയായ യുവതിയെ 28കാരൻ ഹോട്ടലിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കുടുംബം അതേ ഹോട്ടലിലായിരുന്നു താമസം. അവിടെയെത്തിയതോടെ യുവാവ് മറ്റൊരു മുറിയെടുത്ത് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
മൂന്നുവർഷമായി യുവതിയും യുവാവും തമ്മിൽ പരിചയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുംബൈയിലെ വ്യവസായിയുടെ മകനും ടെലിവിഷൻ അവതാരകനുമാണ് യുവാവ്. യുവതിയുടെ പരാതിയിൽ അവതാരകനെതിരെ കേസെടുത്തതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.