അബോധാവസ്ഥയിരുന്ന യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതി
text_fieldsഗുരുഗ്രാം: ക്ഷയരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്. ഹരിനായിലെ ഗുരുഗ്രാമിലാണ് സംഭവം. യുവതിയുടെ പിതാവിന്‍റെ പരാതിയിൽ സുശാന്ത് ലോക് പൊലീസ് കേസെടുത്തു.
ക്ഷയരോഗത്തെ തുടർന്ന് ഒക്ടോബർ 21നാണ് 21കാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിരുന്ന യുവതി ഒക്ടോബർ 27ന് സ്വബോധത്തിലേക്ക് മടങ്ങിവരുകയും വികാസ് എന്ന ആൾ തന്നെ പീഡിപ്പിച്ചതായി ആംഗ്യങ്ങളിലൂടെ പിതാവിനോട് പരാതിപ്പെടുകയും ചെയ്തു.
പിതാവിന്‍റെ പരാതി ലഭിച്ച ശേഷം പൊലീസ് യുവതിയുടെ മൊഴി എടുക്കാൻ ശ്രമിച്ചുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് കമീഷണർ മക്സൂദ് അഹമ്മദ് പറഞ്ഞു.
പ്രതി വികാസ് ആശുപത്രിയിലെ തൊഴിലാളിയാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.