ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം; കശ്മീരിൽ സ്ത്രീയും മകനും കസ്റ്റഡിയിൽ
text_fieldsജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് - രജൗരി അതിർത്തി ജില്ലകളിലെ വനമേഖലയിൽ സൈനിക നടപടിക്കിടെ മാതാവിനെയും മകനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഭീകരർക്ക് ഭക്ഷണമോ താമസ സൗകര്യമോ നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തത്. സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന വനമേഖലയിൽ താമസിക്കുന്നവാണിവർ.
ഈ മേഖലയിൽ രണ്ടിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പതു സൈനികർ വീരമൃത്യു വരിച്ചിരുന്നു. മലയാളി സൈനികൻ വൈശാഖ് ഈ ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്. ജൂനിയർ കമീഷൻഡ് ഓഫിസർ അടക്കം അഞ്ചു ൈസനികരാണ് കഴിഞ്ഞ തിങ്കളാഴ്ച സുരങ്കോട്ട് വനത്തിൽനടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മെന്ദർ സെക്ടറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാലു സൈനികരും കൊല്ലെപ്പട്ടിരുന്നു.
ഇതേത്തുടർന്ന് സൈനികർ ഏഴാം ദിവസം നടത്തിയ പരിശോധനകൾക്കിടെയാണ് 45കാരനെയും മാതാവിനെയും കസ്റ്റഡിയിലെടുത്തത്. ഭട്ട ദരിയൻ വനമേഖലയിലെ താമസക്കാരാണിവർ. ഭീകരവാദികൾക്ക് ഇവർ ഭക്ഷണമോ താമസസൗകര്യമോ സ്വന്തം നിലക്കോ ഭീഷണിക്ക് വഴങ്ങിയോ നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.