20കാരനുമായുള്ള ബന്ധം അറിഞ്ഞ അമ്മയെ യുവതി കൊന്നു; കൊലപാതകം തെളിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ
text_fieldsബംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളും കാമുകനും അറസ്റ്റിലായി. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകൻ ലവ്ലേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
വിവാഹിതയായ പവിത്രക്ക് 20കാരനുമായുള്ള ബന്ധം ജയലക്ഷ്മി അറിയുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് പവിത്ര കൊലപാതകം ആസൂത്രണം ചെയ്തത്.
ശുചിമുറിയിൽ കാൽ തെന്നി വീണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് മരിച്ചെന്നുമാണ് പവിത്ര പൊലീസിനോട് പറഞ്ഞിരുന്നത്. ഇതോടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ, പോസ്റ്റുമോർട്ടം നടത്തിയതോടെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മയെ കൊന്നതാണെന്ന് പവിത്ര സമ്മതിക്കുകയായിരുന്നു. ലവ്ലേഷും കുറ്റം സമ്മതിച്ചിട്ടുണ്ട്.
വീട്ടിൽ വാടകക്ക് താമസിക്കാനെത്തിയതോടെയാണ് ലവ്ലേഷുമായി പവിത്ര ബന്ധം ആരംഭിച്ചത്. 11 വർഷം മുമ്പ് വിവാഹിതയായ പവിത്രക്ക് രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.