ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാർഥിനി അറസ്റ്റിൽ
text_fieldsെചന്നൈ: ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം മുഴക്കിയതിന് തമിഴ്നാട്ടിൽ ഗവേഷക വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിലെ ഗവേഷക സോഫിയയാണ് അറസ്റ്റിലായത്. ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിനാണ് അറസ്റ്റ്.
ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള വിമാന യാത്രയിലാണ് സംഭവം. വിമാനത്തിനകത്ത് വെച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് തമിഴിസൈ സൗന്ദർരാജനു നേരെ സോഫിയ ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും സോഫിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
#WATCH BJP Tamil Nadu President Tamilisai Soundararajan got into an argument with a co-passenger at Tuticorin airport. The passenger who has now been detained had allegedly raised 'Fascist BJP Govt down down' slogan #TamilNadu pic.twitter.com/TzfyQn3IOo
— ANI (@ANI) September 3, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.