ഭർത്താവിന് ഭാര്യ ജീവനാംശം നൽകണമെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഭർത്താവിന് ഭാര്യ ജീവനാംശം നൽകണമെന്ന് ബോംബെ ഹൈകോടതി. ഹിന്ദു മാര്യേജ് ആക്ടിലെ വ്യവസ്ഥ പ്രകാരം ദമ്പതികളിൽ ആർക്ക് വേണമെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കീഴ്ക്കോടതി ഭാര്യയോട് ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോൾ ബോംബെ ഹൈകോടതി ശരിവെച്ചിരിക്കുന്നത്.
2015ലാണ് ഇരുവരുടേയും 23 വർഷത്തെ ദാമ്പത്യം അവസാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തിയപ്പോൾ നഷ്ടപരിഹാരം ആവശ്യമുള്ളയാൾക്ക് അത് നൽകാമെന്ന് വ്യക്തമാക്കിയാണ് ജഡ്ജി ഭാര്യയോട് ഭർത്താവിന് 3000 രൂപ നൽകാൻ ഉത്തരവിട്ടത്.
ഭർത്താവ് ക്രൂരമായി പെരുമാറുന്നുവെന്ന് കാണിച്ച് ഭാര്യയാണ് കോടതിയിൽ വിവാഹമോചന ഹരജി നൽകിയത്. ഇതിന് പിന്നാലെ 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവ് ഹരജി നൽകുകയായിരുന്നു. തനിക്ക് ജീവിക്കാൻ വഴിയില്ലെന്ന് കാണിച്ചായിരുന്നു ഹരജി. എന്നാൽ, ഭർത്താവിന് പലചരക്കു കടയും ഓട്ടോയും സ്വന്തമായുണ്ടെന്നും മകളുടെ കാര്യം പോലും താനാണ് നോക്കുന്നതെന്നും ഭാര്യ കോടതിയിൽ വാദിച്ചു. 2015ൽ വിവാഹമോചനം നടന്നതിന് ശേഷം ജീവനാംശം ആവശ്യപ്പെട്ട് 2017ലാണ് ഹരജി നൽകിയതെന്ന് കോടതിയിൽ വാദമുയർന്നെങ്കിലും ഇതും അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.