വീട്ടിലെ വഴക്ക് റോഡിലെത്തി; ഭർതൃമാതാവിനെ വലിച്ചിഴച്ച് മർദിച്ച് മരുമകളും അമ്മയും
text_fieldsഹൈദരാബാദ്: ഭർതൃമാതാവിനെ മരുമകളും അവരുടെ മാതാവും ചേർന്ന് ക്രൂരമായി മർദിച്ചു. വീട്ടിൽ നിന്ന് വയോധികയെ വലിച്ചിഴച്ച് റോഡിലിട്ട് മർദിക്കുകയായിരുന്നു. മർദനത്തിെൻറ സി.സി.ടി.വി ദൃശ്യം പുറത്തായതോടെ പൊലീസ് കേസെടുത്തു.
ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂൺ നഗറിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. തസ്നിം സുൽത്താന(55) ക്കാണ് മരുമകൾ ഉസ്മ ബീഗം, അവരുടെ മാതാവ് ആസിഫ ബീഗം എന്നിവരിൽനിന്ന് മർദനമേറ്റത്.
തസ്നിം സുൽത്താനയെ ഉസ്മ ബീഗവും ആസിഫ ബീഗവും ചേർന്ന് മർദിക്കുന്നതും തലമുട പിടിച്ച് വലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. മർദിക്കുന്നത് ഒരു കൊച്ചു കുട്ടി മൊബൈൽ കാമറയിൽ പകർത്തുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
തസ്നിം സുൽത്താനയുടെ മകൻ ഉബൈദ് അലി ഖാൻ സൗദി അറേബ്യയിലാണ്. കഴിഞ്ഞ വർഷമാണ് ഇയാൾ ഉസ്മയെ വിവാഹം കഴിച്ചത്. രണ്ടു പേരുടേയും പുനർവിവാഹമായിരുന്നു.
ഉബൈദ് സൗദിയിലേക്ക് പോയതോടെ തസ്നിം സുൽത്താനയും ഉസ്മ ബീഗവും തമ്മിൽ വഴക്ക് പതിവായിരുന്നു. പലപ്പോഴും പൊലീസ് ഇടപെട്ടായിരുന്നു ഇവരുടെ വഴക്ക് പരിഹരിച്ചിരുന്നത്.
വിവാഹം കഴിഞ്ഞതു മുതൽ ഭർതൃമാതാവ് ഉപദ്രവിക്കുകയാണെന്നും താൻ താമസിക്കുന്ന ഭാഗത്തേക്കുള്ള വെള്ളവും വൈദ്യുതി ബന്ധവും തസ്നിം സുൽത്താന വിച്ഛേദിച്ചുവെന്നും ഉസ്മ പറഞ്ഞു. ഭർത്താവിനരികിലേക്ക് പോകാനോ അദ്ദേഹം ഫോൺ വിളിച്ചാൽ സംസാരിക്കാനോ ഭർതൃമാതാവ് അനുവദിക്കാറില്ലെന്നും ഉസ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.