ടി.വിയുടെ ശബ്ദം കുറക്കാൻ പറഞ്ഞതിന് ഭർതൃമാതാവിന്റെ വിരൽ കടിച്ചുമുറിച്ചു, പൊലീസ് കേസെടുത്തു
text_fieldsമുംബൈ: ടി.വിയുടെ ശബ്ദം കുറക്കാൻ ആവശ്യപ്പെട്ട ഭർതൃമാതാവിന്റെ വിരൽ കടിച്ചുമുറിച്ചതിന് മരുമകളുടെ പേരിൽ പൊലീസ് കേസെടുത്തു. വോള്യം കുറക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതെ വന്നതോടെ ഭർതൃമാതാവ് ടി.വി ഓഫ് ചെയ്തു. ഇതോടെ രോഷാകുലയായ മരുമകൾ വിരലിൽ കടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
ശിവാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വൃശാലി കുൽക്കർണിക്കാണ് (60) പരിക്കേറ്റത്. മകന്റെ ഭാര്യയായ വിജയ കുൽക്കർണി (32) ആണ് ആക്രമിച്ചത്. സംഭവത്തിൽ ശിവാജി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരും തമ്മിൽ കലഹമുണ്ടായത്. വൃശാലി ഭജന ചൊല്ലുന്നതിനിടയിൽ മരുമകൾ ഉച്ചത്തിൽ ടി.വി പ്രവർത്തിപ്പിച്ചതാണ് തർക്കങ്ങളുടെ തുടക്കം. ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടത് മകൾ കേട്ടില്ലെന്ന് നടിച്ചതോടെ കോപാകുലയായ വൃശാലി ടി.വി സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
ഇതിൽ ദേഷ്യപ്പെട്ട് വിജയ കുൽക്കർണി ഭർതൃമാതാവിന്റെ കൈ പിടിച്ചുവെച്ച് മൂന്നു വിരലുകളിൽ കടിക്കുകയായിരുന്നു. തടയാനെത്തിയ ഭർത്താവിനെ വിജയ അടിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ വൃശാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.