ഗർഭച്ഛിദ്രത്തിന് വ്യാജഡോക്ടർ നൽകിയ മരുന്ന് കഴിച്ച 27കാരി രക്തംവാർന്ന് മരിച്ചു
text_fieldsകൃഷ്ണഗിരി: ഹൊസൂരിലെ തോരപ്പള്ളിയിൽ വ്യാജഡോക്ടർ ഗർഭച്ഛിദ്രത്തിന് മരുന്ന് നൽകിയ 27കാരിക്ക് രക്തം സ്രാവത്തെ തുടർന്ന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിേട്ടാടെയാണ് സംഭവം. 27കാരിയുടെ മരണത്തിന് കാരണക്കാരനായ വ്യാജഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇയാൾ ഒളിവിലാണെന്നും െപാലീസ് പറഞ്ഞു.
പ്രദേശിക ക്ലിനിക്കിൽ ഗർഭച്ഛിദ്രത്തിനെത്തിയതായിരുന്നു യുവതി. എട്ടാഴ്ച ഗർഭിണിയായിരുന്നു യുവതി. ഗർഭച്ഛിദ്രം നടത്താമെന്ന് സമ്മതിച്ച ഡോക്ടർ ബുധനാഴ്ച ചില മരുന്നുകൾ യുവതിക്ക് നൽകി. എന്നാൽ, മരുന്നുകൾ കഴിച്ചതോടെ യുവതിക്ക് അമിത രക്തസ്രാവമുണ്ടാകുകയും തുടർന്ന് അബോധാവസ്ഥയിലാകുകയുമായിരുന്നു.
ഡോക്ടറുടെ നിർദേശത്തെ തുടർന്ന് യുവതിയെ തോരപ്പള്ളി പി.എച്ച്.സിയിൽ എത്തിച്ചു. എന്നാൽ, രക്തസ്രാവം നിർത്താൻ സാധിക്കാതെ വന്നതോടെ മരിക്കുകയായിരുന്നു.
പ്രദേശത്ത് ക്ലിനിക്ക് നടത്തുന്നൊരാൾ മരുന്നുനൽകിയതോടെയാണ് 27കാരിയുടെ ജീവൻ അപകടത്തിലായതെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി.
'ഡോക്ടറുടെ യോഗ്യതകളെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. തിരുപ്പൂർ സ്വദേശിയായ 59കാരനായ മുരുഗേഷനാണ് ഇയാൾ. കുറച്ചുവർഷങ്ങളായി ഇയാൾ ക്ലിനിക് നടത്തിവരുന്നു. അക്യൂപങ്ചർ സ്പെഷലിസ്റ്റായ ഇയാളുടെ ക്ലിനിക്കിൽനിന്ന് അലോപതി മരുന്നുകളും കെണ്ടത്തി. ക്ലിനിക് സീൽ ചെയ്യുകയും മരുന്നുകൾ തെളിവിനായി ശേഖരിക്കുകയും ചെയ്തു' -ഡ്രഗ് ഇൻസ്പെക്ടർ രാജീവ് ഗാന്ധി പറഞ്ഞു.
യുവതിക്ക് ഇയാൾ കുത്തിവെച്ച മരുന്ന് ഏതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ക്ലിനിക്കിൽനിന്ന് സിറിഞ്ച് കെണ്ടടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭച്ഛിദ്രം നിയമപരമായ നടപടി ക്രമമാണെന്നും അതിനായി സർക്കാർ ആശുപത്രികളെ മാത്രം സമീപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.