Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയെ ക്രൂരമായി...

യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവിന്റെ രക്ഷിതാക്കളും ​സഹോദരനും; ദൃശ്യങ്ങൾ വൈറലായതോടെ നടപടിയെടുത്ത് പൊലീസ് -വിഡിയോ

text_fields
bookmark_border
യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവിന്റെ രക്ഷിതാക്കളും ​സഹോദരനും; ദൃശ്യങ്ങൾ വൈറലായതോടെ നടപടിയെടുത്ത് പൊലീസ് -വിഡിയോ
cancel

ലഖ്നോ: യു.പിയിൽ യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവിന്റെ രക്ഷിതാക്കളും സഹോദരനും. യു.പിയി​െൽ ഡെയോറയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ കാമറയിലും പതിഞ്ഞിട്ടുണ്ട്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ചേർന്നാണ് ഇവരെ മർദിച്ചത്.

ഇതിൽ പുരുഷൻമാർ വടികൾ ഉപയോഗിച്ചാണ് യുവതിയെ മർദിച്ചത്. കരഞ്ഞുകൊണ്ട് യുവതി സഹായത്തിനായി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യു.പിയിയെ ഭരാരിപാട്ടി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. താർകുൽവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സ്ത്രീയെ മർദിച്ചത് ഭർത്താവിന്റെ രക്ഷിതാക്കളും സഹോദരനും ചേർന്നാണെന്നാണ് റിപ്പോർട്ട്. യുവതിയെ ആരും സഹായിക്കാനെത്തിയുമില്ല. യുവതിയും ഭർത്താവും തമ്മിൽ തർക്കമുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതി അഴുക്ക് ചാലിലേക്ക് വീഴുന്നതും ഇതിന് ശേഷവും ഭർത്താവിന്റെ കുടുംബാംഗങ്ങൾ മർദനം തുടരുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയ കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പൊലീസ് അറിയിച്ചു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultUP Women
News Summary - Woman Brutally Assaulted With Sticks By In-Laws
Next Story