യുവതിയെ ചുട്ടുകൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsസാംബൽ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചുകൊന്ന കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അരം സിങ്, ബോന എന്ന കൻവർപാൽ എന്നിവരെയാണ് പിടികൂടിയത്.
30കാരിയെ അഞ്ചംഗസംഘം വീട്ടിൽ കയറി ബലാത്സംഗം ചെയ്തശേഷം സമീപത്തെ േക്ഷത്ര യജ്ഞശാലയിൽ കൊണ്ടുപോയി ചുെട്ടരിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ച സാംബൽ ജില്ലയിലെ ഗുന്നൗർ ഗ്രാമത്തിലാണ് സംഭവം. കേസിൽ അറസ്റ്റിലായവരെ ചോദ്യംചെയ്യുകയാണെന്നും മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് ആർ.എം. ഭരദ്വാജ് പറഞ്ഞു. ആറുവയസ്സുകാരിയായ മകളോടൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിയെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
ജീവനോടെ കത്തിക്കുന്നതിന് മുമ്പ് ഭാര്യ പൊലീസ് ഹെൽപ്ലൈനിൽ വിളിച്ച് സഹായം തേടിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഭർത്താവ് പരാതിയിൽ പറഞ്ഞിരുന്നു. താൻ നേരിട്ട പീഡനത്തെയും പ്രതികളെക്കുറിച്ചും ഇവർ ബന്ധുവിനെ ഫോണിൽ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.