വനിത പൊലീസിെന ‘വധു’വാക്കി; ‘വരൻ’ ആവാെനത്തിയ പ്രതിയെ പിടിച്ച് പൊലീസ്
text_fieldsഭോപ്പാൽ: പ്രതികളെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ പല മാർഗങ്ങളും തേടാറുണ്ട്. എന്നാൽ പല തവണ ശ്രമിച്ചിട്ടും പി ടികൂടാൻ സാധിക്കാതെ വന്ന ക്രിമിനലിനെ മധ്യപ്രദേശ് പൊലീസ് ഉപയോഗിച്ച മാർഗം അൽപം വ്യത്യസ്തമായിരുന്നു. വനിത പൊലീസ് ഓഫീസറെകൊണ്ട് വിവാഹാലോചന മുന്നോട്ടുവെച്ചാണ് പ്രതിയെ പൊലീസ് കുരുക്കിയത്.
ഉത്തർപ്രദേശില െ മഹോബ ജില്ലയിലെ ബിജൗരി സ്വദേശി ബാൽകിഷൻ ചൗബെ എന്ന ക്രിമിനലിനെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്. ഇയാള ുടെ തലക്ക് 10,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലെ നൗഗോണിൽ ആഗസ്റ്റിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ചൗബെ. കൊലക്കുറ്റം ഉൾപ്പെടെ 16 വ്യത്യസ്ത കേസുകൾ ഇയാൾക്കെതിരെയുണ്ട്.
പല തവണ പിടികൂടാൻ ശ്രമിച്ചെങ്കിലും ചൗബെ പൊലീസിനെ കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. അതിനിടെയാണ് ചൗബെ വിവാഹാലോചന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഒടുവിൽ അതേ മാർഗം തന്നെ പ്രതിയെ പിടിക്കാൻ ഉപയോഗിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
തന്ത്രത്തിെൻറ ഭാഗമായി പൊലീസ് ഡൽഹിയിൽ താമസിക്കുന്ന ബണ്ടൽഖണ്ട് സ്വദേശിനിയായ ഒരു വനിത തൊഴിലാളിയുടെ പേരിൽ പുതിയ ഒരു സിം കാർഡ് എടുത്തു. അതിൽ നിന്ന് വനിത എസ്.ഐ ചൗബെയെ വിളിക്കുകയും തുടർന്ന് അബദ്ധത്തിൽ ഡയൽ ചെയ്തതാണെന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് പ്രതീക്ഷിച്ചതുപോലെ തന്നെ തന്നോട് സംസാരിച്ച യുവതിയെ കുറിച്ചുള്ള കാര്യങ്ങൾ ബാൽകിഷൻ ചൗബെ അന്വേഷിക്കുകയും നമ്പറിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
തുടർന്ന് ചൗബെ വനിത എസ്.ഐയെ തിരികെ വിളിക്കുകയും ഇരുവരും ഏറെ നേരം സംസാരിക്കുകയും ചെയ്തു. ചൗബെയുടെ മനം കവരാൻ വനിത എസ്.ഐക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ഒരാഴ്ചക്കു ശേഷം വനിത എസ്.ഐ നേരത്തേ തീരുമാനിച്ചുറപ്പിച്ചതനുസരിച്ച് ചൗബെയോട് വിവാഹാലോചന നടത്തി.
ഒടുവിൽ ഇരുവരും പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് പരസ്പരം കാണാമെന്ന് തീരുമാനിക്കുകയും ഇതനുസരിച്ച് ക്ഷേത്രത്തിലെത്തിയ ബാൽകിഷൻ ചൗബെയെ വനിത എസ്.ഐ ഉൾപ്പെടെ യൂണിഫോം ഒഴിവാക്കി അവിടെ കാത്തു നിന്ന പൊലീസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇയാളെ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.