മധ്യപ്രദേശിൽ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗ ശ്രമം; പുരുഷന്‍റെ ലൈംഗികാവയവം മുറിച്ചെടുത്തു
text_fields
ഭോപാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ശ്രമിച്ചയാളുടെ ലൈംഗികാവയവം മുറിച്ചെടുത്ത് 45 കാരി. ഉമരിഹ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് 13കാരനായ മകനും മധ്യവയസ്കയായ സ്ത്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. കവർച്ചക്കാരൻ കയറിയെന്ന് ഭയന്ന് മകൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് സ്ത്രീയെ മർദിച്ച് ബലാൽസംഗത്തിന് ശ്രമിക്കുകയായിരുന്നു.
അതിനിടെ, കട്ടിലിൽ കരുതിവെച്ച കത്തിയെടുത്ത് അക്രമിയുടെ ലൈംഗികാവയവം സ്ത്രീ ഛേദിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി.
പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. പ്രതി സ്ത്രീക്കെതിരെയും കേസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.