യോഗിയുടെ ഓഫിസിന് മുന്നിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsലഖ്നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഓഫിസിന് മുമ്പിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അേമത്തിയിൽ ഭൂമി തർക്കകേസിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ശ്രമം.
ഗുരുതരമായി പരിക്കേറ്റ ഇതുവരെയും സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.40ഓടെയാണ് ദാരുണ സംഭവം. കർശന സുരക്ഷ പ്രദേശമായ ലോക്ഭവനിലെ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നിലെത്തി അമ്മയും മകളും തീകൊളുത്തുകയായിരുന്നു. ഉടൻതെന്ന പൊലീസ് സ്ഥലത്തെത്തി തീയണച്ച് ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തിെൻറ വിഡിയോ ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Two women attempted self-immolation bid in front of Lok Bhawan in Lucknow. They alleged police inaction over some drain related issue in Amethi. pic.twitter.com/GrGUIDJpuO
— ஷேக்பரித் (@FareethS) July 17, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.