നൗഷേരയിൽ പാക് വെടിവെപ്പിൽ സ്ത്രീ മരിച്ചു; ഇന്ത്യ തിരിച്ചടിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ സ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നൗഷേര സെക്ടറിലെ ലാം ഗ്രാമത്തിൽ താമസിക്കുന്ന അക്തർ ബി (35)യാണ് മരിച്ചത്. ഭർത്താവ് മുഹമ്മദ് ഹനീഫി (40)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് രജൗരി ജില്ലയിലെ നൗഷേര മേഖലയിൽ പാകിസ്താൻ വെടിവെപ്പ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പാക് സൈനികർക്ക് പരിക്കേറ്റു.
കൈത്തോക്കുകളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. പാക് ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി സൈനിക വക്താവ് അറിയിച്ചു.
മെയ് ഒന്നിന് പൂഞ്ച് ജില്ലയിൽ കൃഷ്ണഗാട്ടി മേഖലയിൽ രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാകിസ്താൻ ബോർഡർ ആക്ഷൻ (പി.ബി.എ) വികൃതമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ 2015-2016 വർഷങ്ങളിൽ ദിവസവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയിരുന്നു. 2012-2016ൽ കശ്മീരിൽ ഉണ്ടായ 1,142 ഭീകരാക്രമണങ്ങളിൽ 236 സുരക്ഷാ ഉദ്യോഗസ്ഥരും 90 സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ സൈനിക ഏറ്റുമുട്ടലുകളിൽ 507 ഭീകരർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.