Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രാമധ്യേ...

യാത്രാമധ്യേ വിമാനത്തിനുള്ളിൽ യുവതി പ്രസവിച്ചു; കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്​

text_fields
bookmark_border
യാത്രാമധ്യേ വിമാനത്തിനുള്ളിൽ യുവതി പ്രസവിച്ചു; കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്​
cancel

കൊൽക്കത്ത: ദോഹയിൽ നിന്നും ബാ​ങ്കോക്കിലേക്കുള്ള യാത്രാമധ്യേ യാത്രക്കാരി വിമാനത്തിൽ പ്രസവിച്ചു. തുടർന്ന് ​ വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ഖത്തർ എയർവേസ്​ ക്യു.ആർ 830 വിമാനത്തിലാണ്​ സംഭവം. പുലർച്ചെ മൂന്നു മണിയോടെ പ്രസവവേദന അനുഭവപ്പെട്ട തായ്​ലൻറ്​ പൗരയായ യുവതിക്ക്​ വിമാനജീവനക്കാർ സഹായം നൽകി. തുടർന്ന്​ ഇവർ കുഞ്ഞിന്​ ജന്മം നൽകി. പിന്നീട്​ മെഡിക്കൽ സഹായത്തിനായി അടിയന്തര ലാൻഡിങ്​ നടത്താൻ പൈലറ്റ്​ അനുമതി തേടുകയും എ.റ്റി.സിയുടെ നിർദേശപ്രകാരം കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്​ നടത്തുകയുമായിരുന്നു.

കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെയും കുഞ്ഞിനെയും പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkataplaneemergency landingindia newsDelivery in Mid-Air
News Summary - Woman Delivers Baby Mid-Air, Plane Makes Emergency Landing In Kolkata - India news
Next Story