മേജർ അനാശാസ്യത്തിന് പിടിയിലായ സംഭവം: സ്വമേധയാ പോയതെന്ന് പെൺകുട്ടിയുടെ മൊഴിയെന്ന് റിപ്പോർട്ട്
text_fieldsശ്രീനഗർ: മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ അനാശാസ്യത്തിനെത്തിയപ്പോൾ പിടികൂടിയ സംഭവത്തിൽ മേജറിന് അനുകൂലമായി പെൺകുട്ടിയുടെ മൊഴിയെന്ന് റിപ്പോർട്ട്. മേജർ തെൻറ ഫേസ്ബുക്ക് സുഹൃത്താണന്നും തെൻറ അമ്മ വിലക്കിയിട്ടും താൻ സ്വന്തം താത്പര്യപ്രകാരമാണ് അദ്ദേഹത്തെ കാണാൻ പോയതെന്നുമാണ് പെൺകുട്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ മൊഴി നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു.
തങ്ങൾ ഇരുവരും നേരത്തേയും പല തവണ നേരിൽ കണ്ടിട്ടുെണ്ടന്നും പെൺകുട്ടി മൊഴി നൽകിയതായും സൂചനയുണ്ട്. ആദിൽഅദ്നാൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് താനാണ് ആദ്യം ബന്ധപ്പെട്ടതെന്നും പിന്നീടാണ് അത് ഗൊഗോയിയുടെ വ്യാജ അക്കൗണ്ടാണെന്ന കാര്യം അറിഞ്ഞതെന്നും പെൺകുട്ടി വ്യക്തമാക്കി. മേജർ തന്നെയാണ് അദ്ദേഹം ആരാണെന്ന് വെളിപ്പെടുത്തിയതെന്നും അതിനു ശേഷം തങ്ങൾ സുഹൃത്തുക്കളായെന്നും പെൺകുട്ടി വ്യക്തമാക്കിയെന്നാണ് സൂചന.
ശ്രീനഗറിനടുത്ത ദാൽഗേറ്റിലെ ‘ദ ഗ്രാൻറ് മമത’ ഹോട്ടലിൽ പെൺകുട്ടിയും മറ്റൊരാളും സഹിതമെത്തിയ ഗൊഗോയിയെ അനാശാസ്യം ആരോപിച്ച് നാട്ടുകാർ പിടികൂടിയതിനെ തുടർന്ന് പൊലീെസത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞ പൊലീസ് ഗൊഗോയിയെ കേസെടുത്ത് വിട്ടയച്ചു. ബുദ്ഗാം ഗ്രാമത്തിലെ സമീർ അഹ്മദ് എന്നയാളുടെ കൂടെ ഹോട്ടലിലെത്തിയ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
അതേസമയം, പെൺകുട്ടി മജിസ്ട്രേറ്റിനു മുമ്പാകെ സമർപ്പിച്ച ആധാർ കാർഡ് പ്രകാരം 1999ആണ് ജനിച്ച വർഷമെന്ന് സൂചനയുണ്ട്. പത്താം തരംവരെ പഠിച്ച പെൺകുട്ടി സ്വയം സഹായ സംഘത്തോടൊപ്പം ജോലി ചെയ്യുകയാണിപ്പോൾ. പെൺകുട്ടി പ്രായപൂർത്തിയായ ആളാേണാ എന്ന കാര്യം ഇപ്പോഴും അന്വേഷണ വിധേയമാണെന്നാണ് ഒൗദ്യോഗിക വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.
2017 ഏപ്രിലിൽ നാട്ടുകാരുടെ കല്ലേറിനെ പ്രതിരോധിക്കാൻ ബുദ്ഗാമിലെ ഖാന്‍സാഹിബ് സ്വദേശി ഫാറൂഖ് അഹ്മദ് ധര് എന്ന യുവാവിനെ സേനാവാഹനത്തിന് മുന്നില്‍ ഗൊഗോയിയുടെ ഉത്തരവനുസരിച്ച് കെട്ടിയിട്ടതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.