പണം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവം, 10ാം നിലയിൽ നിന്ന് മകളെ തള്ളിയിട്ട് കൊന്നു; പരാതിയുമായി പിതാവ്
text_fieldsലഖ്‌നോ: പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണം. ഭർത്താവിനെതിരെ യുവതിയുടെ അച്ഛനായ റിട്ടയേർഡ് അഡീഷണൽ ജില്ലാ ജഡ്ജിയാണ് പരാതി നൽകിയത്. പണം ആവശ്യപ്പെട്ട് മകളെ ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നും പരാതിയിൽ പറയുന്നു.
ലഖ്‌നൗവിലെ വൃന്ദാവൻ യോജനയിലെ ആരവലി എൻക്ലേവ് സൊസൈറ്റിയിലാണ് സംഭവം. പ്രീതി ദ്വിവേദി(40)യാണ് പത്താം നിലയിൽ നിന്ന് വീണ് മരിച്ചത്. പ്രീതി ഭർത്താവ് രവീന്ദ്ര ദ്വിവേദിക്കും മക്കൾക്കുമൊപ്പം ഇവിടെ നാലാം നിലയിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള പണം നൽകണമെന്നാവശ്യപ്പെട്ട് രവീന്ദ്ര ദ്വിവേദി നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പ്രീതിയുടെ അച്ഛൻ ശാരദാ പ്രസാദ് തിവാരിയുടെ പരാതിയിൽ പറയുന്നു. രവീന്ദ്ര ദ്വിവേദി മകളെ പത്താം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. വിവാഹം കഴിഞ്ഞതു മുതൽ മരുമകൻ പണം ആവശ്യപ്പെട്ട് മകളെ ഉപദ്രവിച്ചിരുന്നുവെന്നും ശാരദാ പ്രസാദ് പറഞ്ഞു.
"എല്ലാ മാസവും ഞാൻ 10,000 രൂപ മരുമകന് അയച്ച് കൊടുത്തിരുന്നു . എന്നിട്ടും ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെ പണം അയക്കുന്നത് നിർത്തി"- ശാരദാ പ്രസാദ് തിവാരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ലഖ്നോ പൊലീസ് പറഞ്ഞു. കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മറ്റ് തെളിവുകളും പരിശോധിച്ചു വരികയാണ്. മരണ കാരണം കൃത്യമായി കണ്ടെത്താൻ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.