കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രതികൾക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതി ജീവനൊടുക്കി
text_fieldsബുലന്ധ്ശഹർ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരി ജീവനൊടുക്കി. അനൂപ്ശഹർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബലാത്സംഗം ചെയ്ത മൂന്ന് പേർക്കെതിരെ കുറിപ്പ് എഴുതിവെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.
കമറുദ്ദീൻ, അവ്റാർ, മുവീൻ എന്ന് പ്രതികളുടെ മേൽ ആത്മഹത്യ പ്രേരണകുറ്റം കൂടി ചേർത്ത് പൊലീസ് കേസെടുത്തു. 'പെൺകുട്ടി ഒക്ടോബർ മുന്നിന് കമറുദ്ദീനെതിരെ തട്ടിക്കൊണ്ടുപോകൽ, അപമാനിക്കൽ എന്നിവ ആരോപിച്ച് പരാതി നൽകി. എന്നാൽ ശേഷം അങ്ങനെ ഒരു സംഭവം നടന്നില്ലെന്നും താൻ കുടുംബത്തിൻെറ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേസ് കൊടുത്തതെന്ന് യുവതി പറഞ്ഞു' -സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് സന്തോഷ് കുമാർ സിങ് പറഞ്ഞു.
'ശേഷം ഒക്ടോബർ 24ന് യുവതി അതേ വ്യക്തിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. കമറുദ്ദീൻ, അമ്മാവൻ മുവീൻ, അവ്റാർ എന്നിവർക്കെതിരായിരുന്നു പരാതി. ഒക്ടോബർ 16ാം തിയതി രാവിലെ നാല് മണിക്ക് കമറുദ്ദീൻ വിളിച്ചു. അയാളെ കാണാൻ ചെന്ന യുവതിയെ മൂവരും ചേർന്ന് അലിഗഢിൽ എത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി' എസ്.എസ്.പി പറഞ്ഞു.
എന്നാൽ പരിശോധനയിൽ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷനും പരാതിയിൽ പറഞ്ഞ സമയവും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. 'പരാതിയിൽ പറയുന്ന സമയം കമറുദ്ദീൻ ഹരിയാനയിലെ ഫരീദാബാദിലായിരുന്നു. പെൺകുട്ടിയുടെ മൊബൈലിലേക്ക് ഒരു വിളിയോ സന്ദേശമോ പോയിട്ടില്ല. അവ്റാർ സ്വന്തം വീട്ടിലായിരുന്നു. സ്വന്തം നാടായ അലിഗഢിലായിരുന്നു മുവീൻ ഉണ്ടായിരുന്നത്' പൊലീസ് പറഞ്ഞു.
പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെ തെളിവുകളില്ലെങ്കിലും വേണ്ട വിധത്തിൽ അന്വേഷണം നടത്തിയില്ലെന്ന കാരണത്താൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.