വീടിന് മുന്നിൽ ഗതാഗതക്കുരുക്ക്; വഴിയോര കച്ചവടക്കാരുടെ മൺപാത്രങ്ങൾ അടിച്ചുതകർത്ത വനിത ഡോക്ടർക്കെതിരെ കേസ്
text_fieldsലഖ്നോ: വഴിയോര കച്ചവടക്കാരുടെ മൺപാത്രങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർ പ്രദേശിലെ ലഖ്നോവിലാണ് സംഭവം. കച്ചവടക്കാരുടെ മൺപാത്രങ്ങളും പ്രതിമകളും വനിത ഡോക്ടർ വടികൊണ്ട് അടിച്ചു തകർക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സാധനങ്ങൾ നശിപ്പിക്കുന്നതും കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. തുടർന്ന് കച്ചവടക്കാരായ ജുബൈൽ, റുബീന, ഷംഷാദ് എന്നിവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
കച്ചവടം നടത്തുന്നതിന്‍റെ എതിർ വശത്താണ് ഡോക്ടർ താമസിക്കുന്നത്. കച്ചവടം കാരണം ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാവാറുണ്ട്. ഇതിൽ ഡോക്ടർ അസ്വസ്ഥയായിരുന്നെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.