Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2021 2:49 PM GMT Updated On
date_range 18 Sep 2021 2:49 PM GMTകാർ സബ്വേയിലെ െവള്ളത്തിൽ മുങ്ങി; വനിത ഡോക്ടർ മരിച്ചു
text_fieldsbookmark_border
ചെന്നൈ: കാർ സബ്വേയിലെ മഴവെള്ളത്തിൽ മുങ്ങി വാഹനം ഓടിച്ചിരുന്ന വനിത ഡോക്ടർ മരിച്ചു. കൂടെയുണ്ടായിരുന്ന ഭർതൃ മാതാവ് ജയത്തെ നാട്ടുകാർ രക്ഷപ്പെടുത്തി.കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സർക്കാർ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ് (35) മരിച്ചത്. പുതുക്കോട്ട ജില്ലയിലെ വെള്ളല്ലൂർ റെയിൽവേ സബ് വേയിലാണ് അപകടം.
വെള്ളിയാഴ്ച രാത്രി കനത്ത മഴയിൽ ഡോ. സത്യ ഒാടിച്ചിരുന്ന കാർ നാലടി ഉയരത്തിൽ കെട്ടിനിന്ന വെള്ളത്തിൽ കുടുങ്ങുകയായിരുന്നു. കാറിൽ വെള്ളം കയറിയ നിലയിൽ സീറ്റ്ബെൽറ്റ് ഉൗരിമാറ്റാൻ കഴിയാതിരുന്നതാണ് മരണത്തിനു കാരണമായതെന്ന് പറയുന്നു. രക്ഷാപ്രവർത്തകർക്കും സീറ്റ് ബെൽറ്റ് ഉടൻ മാറ്റാൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story