ഗർഭിണിയാകാൻ പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം; അന്വേഷണം
text_fieldsഅമരാവതി: ആന്ധ്രപ്രദേശിൽ ഗർഭിണിയാകാനായി പൊക്കിൾകൊടി തിന്ന 19കാരിക്ക് ദാരുണാന്ത്യം. നാദേന്ദ്ലയിലെ തുബാഡു ഗ്രാമത്തിലാണ് സംഭവം.
ദാേച്ചപ്പള്ളി സ്വദേശിയാണ് യുവതി. മൂന്നുവർഷം മുമ്പ് തുബാഡു സ്വദേശിയായ രവിയെ യുവതി വിവാഹം കഴിച്ചു. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് രണ്ടുവർഷത്തോളമായി പല നാടൻ മരുന്നുകളും യുവതി കഴിച്ചിരുന്നു. കൂടാതെ പൊക്കിൾകൊടി ഭക്ഷിച്ചാൽ ഗർഭിണിയാകുമെന്ന് നാട്ടുകാർ ചിലർ യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്തു.
ഇതേ തുടർന്ന് 19കാരി ഒരു നവജാത ശിശുവിന്‍റെ പൊക്കിൾകൊടി ശേഖരിക്കുകയും വ്യാഴാഴ്ച രാത്രി ഭക്ഷിക്കുകയുമായിരുന്നു. മണിക്കൂറുകൾക്കകം യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചു. തുടർന്ന് നരസറോപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിേക്ക വെള്ളിയാഴ്ച യുവതി മരിച്ചു.
യുവതിയുടെ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമായാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഗർഭിണിയാകാൻ പൊക്കിൾകൊടി ഭക്ഷിക്കുന്നത് അശാസ്ത്രീയമാണെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. കവിത പറഞ്ഞു. അന്തവിശ്വാസവും അറിവില്ലായ്മയുമാണ് ഇത്തരം അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.