ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ
text_fieldsജയ്പൂർ: രാജസ്ഥാനിലെ സിരോഹി ജില്ലയിൽ 45കാരിയായ യുവതിയെ ഭർത്താവിന്റെ കൺമുന്നിൽ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെയാണ് നാലുപേരും ദമ്പതികളുടെ വീട്ടിൽ കയറിയത്.
വെള്ളിയാഴ്ച ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പ്രതികളെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. നാലാമനെ ഉടൻ കണ്ടെത്തുമെന്നും അറിയിച്ചു. യുവതിയുടെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെത്തു സിംഗ് പറഞ്ഞു. ബുധനാഴ്ച രാത്രി ദമ്പതികൾ ഉറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് നാലുപേർ വീട്ടിൽ കയറി ഇരുവരെയും ബന്ദികളാക്കിയത്.
"അവർ ഭർത്താവിൽനിന്ന് 1,400 രൂപ കൈക്കലാക്കി. കൂടുതൽ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ടു. എന്നാൽ ഏതാനും വെള്ളി ആഭരണങ്ങൾ ഒഴികെ ദമ്പതികളിൽനിന്ന് കാര്യമായൊന്നും കിട്ടിയില്ല" -അദ്ദേഹം പറഞ്ഞു. കൊള്ളസംഘത്തിന് വീട്ടിൽനിന്ന് കാര്യമായി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് അവർ ഭർത്താവിന്റെ കൺമുന്നിലിട്ട് യുവതിയെ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കിയെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.