ട്രെയിനിൽ യുവതിക്ക് സുഖപ്രസവം; രക്ഷകരായി ആർ.പി.എഫ് ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച ട്രെയിനിൽ യുവതിക്ക് സുഖപ്രസവം. റെയിൽവേ ഉദ്യോഗസ്ഥർ യുവതിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകിയതായി ആർ.പി.എഫ് ഇൻസ്‌പെക്ടർ ശൈലേന്ദ്ര കുമാർ വാർത്ത ഏജൻസിയോട് പറഞ്ഞു.
ബിഹാറിലെ സംസ്തിപൂർ സ്വദേശിയായ യുവതിയാണ് ആനന്ദ് വിഹാറിൽ നിന്ന് സഹർസയിലേക്ക് പോകുന്ന ട്രെയിനിൽ വ്യാഴാഴ്ച പെൺ കുഞ്ഞിന് ജന്മം നൽകിയത്. ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) മതിയായ സൗകര്യം ഒരുക്കിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. അമ്മയെയും നവജാതശിശുവിനെയും പിന്നീട് കൂടുതൽ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ട്രയിനിലെ പൊലീസ് കോൺസ്റ്റബിളിന്റെയും കോച്ചിലെ മറ്റു സ്ത്രീകളുടെയും സഹായത്തോടെ പ്രസവത്തിന് സഹായിക്കുകയായിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ് സബ് ഇൻസ്പെക്ടർ നവീൻ കുമാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.