മാസ്‌ക് ധരിക്കാതെ ഭക്ഷണം കഴിച്ചതിന് സഹയാത്രികനെ ആക്രമിച്ച് യുവതി
text_fieldsകൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ലോകത്തെ മുഴുവന്‍ കീഴടക്കുന്ന പശ്ചാത്തലത്തിൽ, മാസ്‌ക് ധരിക്കുകയും വാക്സിനേഷൻ കൃത്യമായി സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ ഇവിടെ ഒരു പടി കൂടി മുന്നിലേക്ക് കടന്നുകൊണ്ട് സഹയാത്രികരെ കൂടി മാസ്ക്ക് ധരിപ്പിക്കാന്‍ ശ്രമിച്ച യുവതിയുടെ വീഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്.
വിമാനത്തിൽ മാസ്‌ക്ക് ധരിക്കാത്തതിന്‍റെ പേരിലാണ് 80 വയസ്സുള്ള സഹയാത്രികനെ യുവതി ആക്രമിച്ചത്. എന്നാൽ ഈ വാദപ്രതിവാദങ്ങൾ നടക്കുന്ന അത്രയും സമയം യുവതി മാസ്ക്ക് താടിയിലേക്ക് താഴ്ത്തിയിട്ടാണ് സംസാരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്.
സ്വയം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സഹയാത്രികനെ മാസ്ക്ക് ധരിപ്പിക്കാന്‍ നിർബന്ധിക്കുന്ന യുവതിക്കെതിരെ നിരവധി വിമർശനങ്ങൾ ട്വിറ്ററിൽ ഉയർന്നുവരുന്നുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യത വീഡിയോ ഇതുവരെ ഒമ്പത് ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സ്ത്രീ വിമാനത്തിന്‍റെ ഇടനാഴിയിൽ നിന്ന് സഹയാത്രികനോട് മാസ്ക്ക് ധരിക്കാന്‍ ആജ്ഞാപിക്കുന്നതാണ് കാണുന്നത്. വിമാനത്തിലെ ജീവനക്കാർ അവളെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ യുവതി 'മാസ്ക് അപ്പ്' എന്ന് ആക്രോശിച്ച്കൊണ്ട് സഹയാത്രികനെ ആക്രമിക്കുന്നുണ്ട്.
ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പട്രീഷ്യ കോൺവാൾ എന്ന യുവതിയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. ടാമ്പയിൽ നിന്ന് അറ്റ്ലാന്‍റയിലേക്ക് പോകുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.