ദീർഘകാലമായി ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞ സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി
text_fieldsഭോപ്പാൽ: ദീർഘകാലമായി ലിവ്-ഇൻ ബന്ധത്തിൽ തുടർന്ന സ്ത്രീക്ക് ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ, നിയമപരമായി വിവാഹിതരല്ലെങ്കിൽകൂടി, ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈകോടതി. ലിവ്-ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഉത്തരവ്.
ലിവ്-ഇന്‍ ബന്ധം അവസാനിപ്പിച്ച ഒരു കേസിൽ പുരുഷൻ സ്ത്രീക്ക് പ്രതിമാസം 1500 രൂപ അലവന്‍സ് നല്‍കണമെന്ന വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. പങ്കാളികള്‍ ഒരുമിച്ച് താമസിച്ചു എന്നതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ തന്നെ ജീവിച്ചിരുന്നതായും കോടതി പറഞ്ഞു.
38കാരനായ ശൈലേഷ് ബോപ്ചെയും 48കാരിയായ അനിത ബോപ്ചെയും ഏറെക്കാലമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. ഇവർക്ക് ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഏറെക്കാലത്തിന് ശേഷം ഇവർ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. കുട്ടിയുണ്ടായത് കൂടി പരിഗണിച്ചാണ് കോടതിയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.