ഡ്രൈവിങ് പഠിച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ട കാറിടിച്ച് വയോധികൻ മരിച്ചു
text_fieldsന്യൂഡൽഹി: ഡ്രൈവിങ് പഠിച്ചുകൊണ്ടിരിക്കെ യുവതി ഒാടിച്ച കാറിടിച്ച് വയോധികൻ മരിച്ചു. കിർത്തി വല്ലഭ്(72) ആണ് മരിച്ചത്. ഡൽഹിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സന്തോഷി ദേവി എന്ന യുവതി ഒാടിച്ച കാറിടിച്ചാണ് വയോധികൻ മരിച്ചത്. യുവതിക്ക് ലൈസൻസില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നടക്കാനിറങ്ങിയതായിരുന്നു കിർത്തി വല്ലഭ്. നിയന്ത്രണം വിട്ട് തെൻറ നേർക്ക് വരുന്ന കാർ നിർത്താൻ വേണ്ടി കൈ ഉയർത്തി അടയാളം നൽകിയെങ്കിലും ബ്രേക്കിനു പകരം ആക്സിലറേറ്റർ ചവിട്ടി പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരണത്തിനിടയാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചതിന് സന്തോഷി ദേവിയെ പൊലീസ് അറസ്റ്റു ചെയ്തു. കാറിെൻറ ഉടമയായ സന്തോഷി ദേവിയുടെ ഭർത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.