കൊറിയറിൽ വന്ന ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ അറ്റു
text_fieldsബംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ ബസവനഗറിൽ കൊറിയറിൽ വന്ന ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ രണ്ട് കൈപ്പത്തികൾ അറ്റു.
ജമ്മു-കശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ പപ്പണ്ണ യരണലിന്റെ ഭാര്യ ബസവരാജേശ്വരി യരണലിനാണ് (36) അപകടം സംഭവിച്ചത്. അയൽക്കാരി ശശികലക്ക് വന്ന കൊറിയർ അവർ സ്ഥലത്തില്ലാത്തതിനാൽ ബസവരാജേശ്വരിയോട് വാങ്ങി സൂക്ഷിക്കാൻ വിളിച്ചുപറയുകയായിരുന്നു.
കൊറിയറിൽ വന്ന കവർ തുറന്നുനോക്കിയ ബസവരാജേശ്വരി ഹെയർ ഡ്രയർ കണ്ടതോടെ എടുത്ത് വൈദ്യുതി പ്ലഗിൽ കുത്തി പ്രവർത്തിപ്പിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ, അങ്ങനെയൊന്ന് ഓർഡർ ചെയ്തിട്ടില്ലെന്ന് അയൽക്കാരി ശശികല പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.