Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിത മാവോവാദി...

വനിത മാവോവാദി തമിഴ്​നാട്​ പൊലീസിൽ കീഴടങ്ങി

text_fields
bookmark_border
വനിത മാവോവാദി തമിഴ്​നാട്​ പൊലീസിൽ കീഴടങ്ങി
cancel
camera_alt

തമിഴ്​നാട്​ പൊലീസിൽ കീഴടങ്ങിയ മാവോവാദി സന്ധ്യ

ചെ​ൈന്ന: ഒളിവിലായിരുന്ന കർണാടകയിലെ വനിത മാവോവാദി പ്രഭ എന്ന സന്ധ്യ തമിഴ്​നാട്​ പൊലീസിൽ കീഴടങ്ങി. ഞായറാഴ്​ച ഉച്ചയോടെ തിരുപ്പത്തൂർ ജില്ല പൊലീസ്​ സൂപ്രണ്ടിന്​ മുന്നിലാണ്​ അവർ ഹാജരായത്​.

കർണാടക ശിവമൊഗ്ഗ സ്വദേശിനിയായ ഇവർ 2006 മുതൽ ഒളിവിലായിരുന്നു​. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ ഇവരുടെ പേരിൽ 44 കേസുകളുണ്ടെന്ന്​ വെല്ലൂർ മേഖല ഡി.​െഎ.ജി എ.ജി ബാബു അറിയിച്ചു. പ്രഭയെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള അഗതി കേന്ദ്രത്തിലേക്ക്​ മാറ്റി.

തമിഴ്​നാട്​ സർക്കാറി​െൻറ മാവോവാദി പുനരധിവാസ പദ്ധതിപ്രകാരം സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായി പ്രഭ നേരത്തെ എസ്​.പി ഡോ. ബാലകൃഷ്​ണനെ അറിയിച്ചിരുന്നു.

പുനരധിവാസ നിധിയായി ഒന്നര ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ സംസ്ഥാന സർക്കാർ അനുവദിക്കും. ഇതിനു​ പുറമെ മൂന്നു​ വർഷത്തേക്ക്​ മാസന്തോറും 4000 രൂപയും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistTamil Nadu
News Summary - Woman Maoist surrenders to Tamil Nadu police
Next Story