കർഷക പ്രക്ഷോഭത്തിനിടയിൽ കോവിഡ് ബാധിച്ചു മരിച്ച പെൺകുട്ടി പീഡനത്തിനിരയായെന്ന് പരാതി
text_fieldsചണ്ഡീഗഡ്: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച പെൺകുട്ടി പീഡനത്തിനിരയായെന്ന് പരാതി. ഡൽഹി അതിർത്തിയ തിക്രിയിൽ നടന്ന സമരത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാളിൽ നിന്നെത്തിയ 25 കാരിയാണ് പീഡനത്തിരയായതെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സമരത്തിൽ പങ്കെടുക്കാൻ ഒപ്പമെത്തിയ രണ്ടുപേരാണ് പീഡിപ്പിച്ചതെന്ന് മകൾ ഫോണിലൂടെ പറഞ്ഞതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു.
ഏപ്രിൽ 10 നാണ് പെൺകുട്ടി ബംഗാളിൽ നിന്ന് പുറപ്പെട്ടത്. 26 ന് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി 30 നാണ് മരിക്കുന്നത്.
കോവിഡ് രോഗിയെ പോലെ പരിഗണിച്ചാണ്ചികിത്സ നൽകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു. കൂടുതൽ രേഖകൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതെ സമയം കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച അന്വേഷണത്തെ സ്വാഗതം ചെയ്തു.
'കിസാൻ സോഷ്യൽ ആർമി' എന്ന പേരിൽ ബംഗാളിൽ നിന്ന് വന്ന സമരാനുകൂലിളോടൊപ്പമാണ് പെൺകുട്ടിയും വന്നത്. ദില്ലിയിലേക്കുള്ള യാത്രാമധ്യേ തിക്രി അതിർത്തിയിൽ വെച്ച് അവരിൽ ചിലരിൽ നിന്ന് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായതായി അറിഞ്ഞ ഉടൻ കടുത്ത നടപടി സ്വീകരിച്ചിരുന്നു. ഇതിനൊപ്പം 'കിസാൻ സോഷ്യൽ ആർമി' യുടെ പേരിലുള്ള കൂടാരങ്ങളും ബാനറുകളും സമരത്തിൽ നിന്ന് നീക്കിയെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.