വെള്ളപ്പൊക്കത്തിൽ റോഡിൽ സ്ത്രീയെ ജനക്കൂട്ടം തള്ളിയിട്ടു; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ- വിഡിയോ
text_fieldsലഖ്‌നോ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വെള്ളപ്പൊക്കമുള്ള റോഡിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച സ്ത്രീയെ ഒരു സംഘം ആളുകൾ ഉപദ്രവിച്ചു.
തുടർന്ന് പൊലീസ് അനാസ്ഥ കാണിച്ചെന്ന ആരോപണത്തെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് മാറ്റി. കൂടാതെ ലോക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
സംഭവത്തിന്റെ വിഡിയോ വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ലഖ്‌നോവിലെ താജ് ഹോട്ടൽ പാലത്തിന് താഴെ ബുധനാഴ്ചയാണ് സംഭവം. ബൈക്ക് കടന്നുപോകുമ്പോൾ, കുറച്ച് ആളുകൾ അത് പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നതും തുടർന്ന് കനത്ത മഴയ്ക്കിടയിൽ ഇരുവരും വെള്ളക്കെട്ടുള്ള റോഡിലേക്ക് വീഴുന്നതും കാണാം.
സംഭവത്തിൽ ഇതുവരെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.