തിരക്കേറിയ വഴിയരികയിൽ സ്ത്രീെയ ബലാത്സംഗം ചെയ്തു
text_fieldsന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പട്ടാപ്പകൽ വഴിയോരത്തുവച്ച് നാട്ടുകാർ നോക്കി നിൽക്കെ സ്ത്രീ ബലാത്സംഗത്തിന് ഇരയായി. ആളുകൾ കാഴ്ചക്കാരായി നിൽക്കുകയും ദൃശ്യം പകർത്തുകയും ചെയ്തതല്ലാതെ ആരും ഇവരെ സഹായിച്ചില്ല.
20കാരനായ ഗഞ്ചി ശിവയാണ് പ്രതി. ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും വാർത്തകളുണ്ട്. സംഭവത്തിനു ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച നടന്ന സംഭവം ഒരു ഓട്ടോ ഡ്രൈവറാണ് പകർത്തിയത്. മൊബൈൽ ദൃശ്യങ്ങള്‍ ഇദ്ദേഹം പൊലീസിന് കൈമാറി.
സ്ത്രീ റെയിൽവേ സ്റ്റേഷനു സമീപത്തെ തിരക്കേറിയ നടപ്പാതയിെല മരച്ചുവട്ടിലിരിക്കുേമ്പാഴാണ് പ്രതി അവരെ ബലാത്സംഗം ചെയ്തത്. ഈ സമയം നിരവധിപേര്‍ ഫുട്പാത്തിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാമെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവം പുറംലോകം അറിഞ്ഞതോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും പരാതിയുമായി വനിതാ സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീയെ സഹായിക്കാന്‍ തയ്യാറാകാതെ സംഭവത്തിെൻറ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും കേസെടുക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.