Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൺകുട്ടിക്ക് ജന്മം...

ആൺകുട്ടിക്ക് ജന്മം നൽകാത്തതിന് ഭർത്താവ് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച ഭാര്യ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
harassment
cancel

ഷാജഹാൻപുർ: ഭർതൃവീട്ടിൽ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ആൺകുട്ടിക്ക് ജന്മം നൽകാത്തതിനാൽ ഭർത്താവ് തിളച്ച വെള്ളമൊഴിക്കുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഞ്ജു-സത്യപാൽ ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്. ഇളയകുട്ടിക്ക് ഒരു വയസ്സാണ് പ്രായം.

സ്വന്തം വീട്ടിൽ നിന്നും 50,000 രൂപ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞ് സത്യപാൽ സഞ്ജുവിനെ നിരന്തരം പീഡിപ്പിച്ചിരുന്നു. 2013ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സഞ്ജു ഭർതൃവീട്ടിൽ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും ഭാര്യക്ക് ഇയാൾ ഭക്ഷണം പോലും നൽകാറില്ലെന്നും പൊലീസ് പറഞ്ഞു.

ആഗസ്റ്റ് 13ന് സഞ്ജുവിന്‍റെ ദേഹത്ത് സത്യപാൽ തിളച്ച ചൂടുവെള്ളം ഒഴിക്കാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ആയപ്പോഴാണ് പൊലീസിന് പരാതി ലഭിച്ചത്.

പ്രതിയായ ഭർത്താവ് സത്യപാൽ സംഭവത്തിനുശേഷം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women harassmenthusband pours hot water
News Summary - Woman receives serious burn injuries as husband pours hot water on her
Next Story