Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi police
cancel
camera_alt

(Photo Credits: Tanseem Haider/India Today)

Homechevron_rightNewschevron_rightIndiachevron_rightഭർത്താവിനെ കുത്തിയത്​...

ഭർത്താവിനെ കുത്തിയത്​ ഡസനിലേറെ തവണ; ശേഷം യുവതിയുടെ ആത്മഹത്യ ശ്രമം

text_fields
bookmark_border

ന്യൂഡൽഹി: ഭർത്താവിനെ കുത്തികൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആത്മഹത്യശ്രമം. ഡൽഹിയിലെ ഛത്താർപുർ പ്രദേശത്താണ്​ സംഭവം. യുവതിയുടെ ആരോഗ്യനില മോശമായി തുടരുകയാണെന്ന്​ പൊലീസ്​ അറിയിച്ചു.

ഹരിയാന യമുന നഗർ സ്വദേശിയായ 37കാരൻ ചിരാഗ്​ ശർമയാണ്​ മരിച്ചത്​. 36കാരിയായ ഭാര്യ രേണുക മധ്യപ്രദേശിലെ ഉജ്ജയിൻ സ്വ​ദേശിയുമാണ്​.

ദമ്പതികൾ താമസിച്ച വീടിന്‍റെ ഉടമസ്​ഥൻ ഞായറാഴ്ച വൈകീട്ട്​ നാലോടെ വാടകക്ക്​ നൽകിയ വീട്ടിൽ അസാധാരണമായെന്തോ നടക്കുന്നുവെന്ന്​ പൊലീസിനെ അറിയിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. മെഹ്​റൗലി എ.എസ്​.ഐ പ്രവീൺ കുമാറും സംഘവും സ്​ഥലത്തെത്തിയപ്പോൾ വീട്​ അകത്തുനിന്ന്​ പൂട്ടിയിരിക്കുകയായിരുന്നു. വാതിൽ പൊളിച്ച്​ അകത്തുകയറിയ പൊലീസ്​ ദമ്പതികളെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തി. തറയിലും കിടപ്പുമുറിയുടെ ചുമരിലും രക്തം നിറഞ്ഞിരുന്നു. ഉടൻതന്നെ ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഭർത്താവ്​ മരിച്ചു. സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അ​േന്വഷണം ആരംഭിച്ചു.

(Photo Credits: Tanseem Haider/India Today)

ഛത്താർപുർ പ്രദേശത്തെ ഒരു ഇൻഷുറൻസ്​ കമ്പനിയിൽ വിവിധ വകുപ്പുകളിലാണ്​ ഇരുവരും ജോലി ചെയ്യുന്നത്​. 2013ൽ ഇരുവരും പ്രണയ വിവാഹിതരാകുകയായിരുന്നു.

ദമ്പതികൾക്ക്​ കുട്ടികളുണ്ടായിരുന്നില്ല. ഇതിനെചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നുവെന്ന്​ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ്​ പറഞ്ഞു.

ഇരുവരും തമ്മിൽ ഞായറാഴ്ചയും വഴക്കുണ്ടായി. ശേഷം ഉറങ്ങാൻ കിടന്ന ഭർത്താവിനെകത്തി ഉപയോഗിച്ച്​ ആക്രമിക്കുകയായിരുന്നുവെന്ന്​ ​പൊലീസ്​ പറഞ്ഞു. ഡസനിലേറെ തവണ കുത്തേറ്റതിന്‍റെ പാടുകൾ ചിരാഗിന്‍റെ ശരീരത്തുണ്ട്​. കിടപ്പുമുറിയിൽ നിന്ന്​ കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ്​ കണ്ടെത്തി.

ചിരാഗിനെ കുത്തിയശേഷം രേണു​ക ആത്മഹത്യ കുറിപ്പ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തു​. ഇതോടെ സുഹൃത്തുക്കളും ബന്ധുക്കളും വീട്ടുടമസ്​ഥനെ വിവരം അറിയിക്കുകയായിരുന്നു.

രേണുക എയിംസിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്​. നില വഷളായി തുടരുകയാണെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDeathDelhiMurder
News Summary - Woman stabs husband dozen times writes Facebook post before attempting suicide
Next Story