കോവിഡ് ചട്ടങ്ങൾക്ക് പുല്ലുവില; മാസ്ക് ധരിക്കാതെ തഹസിൽദാറുടെ ഡാൻസ്, സാമൂഹിക അകലവും പാലിച്ചില്ല -വിഡിയോ വൈറൽ
text_fieldsജജ്പൂർ (ഒഡീഷ): വിവാഹാഘോഷങ്ങൾക്കിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒഡിഷ അഡ്മിനിസ്രേടറ്റീവ് സർവീസിലെ വനിത ഉദ്യോഗസ്ഥ നൃത്തം ചെയ്തത് വിവാദമായി. സഹോദരെൻറ വിവാഹചടങ്ങിനിടെയായിരുന്നു സുകിന്ദയിൽ തഹസീൽദാറായ ബുൾബുൾ ബെഹറയുടെ ഡാൻസ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഉദ്യോഗസ്ഥയുടെ ഡാൻസ് പുറത്തായത്.
കോവിഡ് ഡ്യൂട്ടിയും മഹാമാരിയെ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനും ചുമതലയുള്ള ഉദ്യോഗസ്ഥക്കെതിരെയാണ് ഗുരുതര ആക്ഷേപം. 'തഹസീൽദാർ ഇപ്പോൾ അവധിയിലാണ്. അവർ മടങ്ങി വരുേമ്പാൾ വിശദീകരണം ആവശ്യപ്പെടുന്നതായിരിക്കും. വിശദീകരണത്തിെൻറ അടിസ്ഥാനത്തിലായിരിക്കും ബാക്കി നടപടികൾ' -ജജ്പൂർ ജില്ല കലക്ടർ ചക്രവർത്തി സിങ് റാത്തോഡ് പറഞ്ഞു.
ഉദ്യോഗസ്ഥയായാലും പൊതുജനങ്ങളായാലും കോവിഡ് മാർനിർദേശങ്ങൾ ലംഘിക്കാൻ പാടുള്ളതല്ലെന്ന് കലക്ടർ ഓർമിപ്പിച്ചു.
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഉദ്യോഗസ്ഥ ഡാൻസ് ചെയ്യുന്നതെന്നാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി നിജപ്പെടുത്തിയിരുന്നു. വിവാദത്തിൽ ആരോപണവിധേയയായ ഉദ്യോഗസ്ഥ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജഗത്സിങ്പൂർ ജില്ലയിലെ ജഗന്നാഥ്പൂർ ഗ്രാമത്തിൽ വെച്ച് മേയ് 21നായിരുന്നു വിവാഹം. കോവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തി രാത്രിയായിരുന്നു ആഘോഷങ്ങൾ.
ജജ്പൂർ ജില്ലയിലെ തന്നെ പനിക്കോയിലി പൊലീസ് സ്റ്റേഷനിൽ വെച്ച് നാല് ഉദ്യോഗസ്ഥരും ഒരു ഹോം ഗാർഡും യൂനിഫോമിൽ ഡാൻസ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.