സുഹൃത്തിനൊപ്പം കണ്ട യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു
text_fieldsതന്റെ സുഹൃത്തിനൊപ്പം കണ്ടതിന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് സംഭവം. മരത്തിൽ കെട്ടിയിട്ട് ഭർത്താവ് വടികൊണ്ട് അടിക്കുമ്പോൾ വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഴു മണിക്കൂറോളമാണ് മരത്തിൽ കെട്ടിയിട്ടത്. അവൾക്കൊപ്പം കണ്ട പുരുഷനെയും പ്രതികൾ സമാന രീതിയിൽ മർദിച്ചു. ഇയാളെ മരത്തിൽ കെട്ടിയിട്ട് ഒരു സംഘം ആളുകൾ ചോദ്യം ചെയ്യുന്ന ദൃശ്യവും പ്രചരിക്കുന്നുണ്ട്.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ യുവതി ആക്രമിക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം പൊലീസ് കേസെടുക്കുകയും യുവതിയുടെ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ ദേശീയ വനിത കമീഷനും കേസെടുത്തിട്ടുണ്ട്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇരക്ക് മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നും രാജസ്ഥാൻ ഡി.ജി.പിക്ക് അയച്ച കത്തിൽ ചെയർപേഴ്സൻ രേഖ ശർമ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.