യുവതിക്ക് ക്രൂരമർദനവും ബലാത്സംഗവും, വിഡിയോയും പ്രചരിപ്പിച്ചു; ബംഗളൂരുവിൽ ആറുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: യുവതിയെ ബലാത്സംഗം ചെയ്യുകയും ക്രുരമായി ഉപദ്രവിക്കുകയും ചെയ്ത ആറുപേർ ബംഗളൂരുവിൽ അറസ്റ്റിൽ. രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ആറുദിവസം മുമ്പ് ബംഗളൂരുവിൽവെച്ചായിരുന്നു ആക്രമണം.
ആക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അസമിൽ നടന്നതെന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. കൂടാതെ അസം പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
സ്ത്രീയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ. 22കാരിയുടെ സ്വകാര്യഭാഗത്ത് കുപ്പി കയറ്റിയതായാണ് വിവരം. കൂടാതെ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായും പറയുന്നു.
വിഡിയോയിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയും പ്രതികളെ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിലും ഇവർക്കെതിരെ ബലാത്സംഗം, ആക്രമണം, മറ്റു കുറ്റങ്ങൾ തുടങ്ങിയ ചുമത്തിയതായി ബംഗളൂരു പൊലീസ് പറഞ്ഞു.
'പ്രാഥമിക അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ എല്ലാവരും ഒരേ സംഘത്തിലെ ആളുകളാണെന്നാണ് നിഗമനം. ഇവർ ബംഗ്ലാദേശികളാണെന്നാണ് വിവരം. സാമ്പത്തിക തർക്കത്തിെൻറ ഭാഗമായി പ്രതികൾ യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. യുവതിയും ബംഗ്ലാദേശിയാണ്. മനുഷ്യക്കടത്തിെൻറ ഭാഗമായി ഇന്ത്യയിലെത്തിച്ചതെന്നാണ് നിഗമനം' -പൊലീസ് കൂട്ടിച്ചേർത്തു.
യുവതി ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണെന്നും അവരെ കൂട്ടിക്കൊണ്ടുവരാൻ പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. പെൺകുട്ടിയെ സംസ്ഥാനത്ത് എത്തിച്ചതിന് ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി രേഖപ്പെടുത്തും.
ആക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങളിൽ ഉത്തരേന്ത്യൻ ഭാഗങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമണത്തിെൻറ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അസം പൊലീസ് ഇവർക്കായി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുവതിയെ അഞ്ചുപേർ ചേർന്ന് ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു. ആക്രമണം എവിടെവെച്ചായിരുന്നോ, എന്നാണെന്നോ വ്യക്തമല്ല. ഇൗ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ ഉടൻ വിവരം അറിയിക്കണം. അവർക്ക് പാരിതോഷികം നൽകും' -അസം പൊലീസിെൻറ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.